KLEE 2027 – കേരള നിയമ പ്രവേശന പരീക്ഷ: സമ്പൂർണ ഗൈഡ്
അപ്‌ഡേറ്റ്: നവംബർ 2026. അന്തിമ വിവരങ്ങൾക്ക് cee.kerala.gov.in ലെ ഔദ്യോഗിക പ്രോസ്പെക്ടസ് പരിശോധിക്കുക.
കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലെയും സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലെയും പഞ്ചവത്സര എൽഎൽബി (BA LLB, BBA LLB, B.Com LLB), ത്രിവത്സര എൽഎൽബി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ (CEE), കേരള നടത്തുന്ന പരീക്ഷയാണ് KLEE (Kerala Law Entrance Examination).
പരീക്ഷാ രീതി
| ചോദ്യങ്ങൾ | 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ |
|---|---|
| സമയം | 2 മണിക്കൂർ |
| മാർക്ക് | ശരിയുത്തരത്തിന് +3, തെറ്റിന് −1 (ആകെ 360 മാർക്ക്) |
| രീതി | കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) |
വിഭാഗം തിരിച്ചുള്ള ചോദ്യങ്ങൾ (2024–2026 യഥാർത്ഥ ചോദ്യപേപ്പറുകൾ)
| വിഭാഗം | ചോദ്യങ്ങൾ | മാർക്ക് |
|---|---|---|
| ജനറൽ ഇംഗ്ലീഷ് | 36 | 108 |
| പൊതുവിജ്ഞാനം (GK) | 27 | 81 |
| അരിത്മെറ്റിക് & മെന്റൽ എബിലിറ്റി | 15 | 45 |
| നിയമ അഭിരുചി (Legal Aptitude) | 42 | 126 |
മലയാളത്തിലും ചോദ്യപേപ്പർ
അടുത്ത അധ്യയന വർഷം മുതൽ എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും (ദ്വിഭാഷാ രീതിയിൽ) നടത്താൻ സംസ്ഥാന സർക്കാർ 2026 ഒക്ടോബറിൽ അംഗീകാരം നൽകി. എന്നാൽ ജനറൽ ഇംഗ്ലീഷ് വിഭാഗം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമാണ് പരിശോധിക്കുന്നത്. കൂടുതൽ വിവരങ്ങൾ (English)
യോഗ്യത
- പഞ്ചവത്സര എൽഎൽബി: പ്ലസ് ടു – ജനറൽ 45%, SEBC 42%, SC/ST 40%. കുറഞ്ഞ പ്രായം 17 വയസ്സ്.
- ത്രിവത്സര എൽഎൽബി: ഏതെങ്കിലും ബിരുദം – ജനറൽ 45%, SEBC 42%, SC/ST 40%.
- അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
യോഗ്യതാ മാർക്ക്
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ ജനറൽ, SEBC വിഭാഗക്കാർക്ക് 360-ൽ കുറഞ്ഞത് 36 മാർക്കും (10%), SC/ST വിഭാഗക്കാർക്ക് 18 മാർക്കും (5%) വേണം.
പരീക്ഷാ തീയതി
KLEE 2027 തീയതി CEE ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2026-ൽ ജൂൺ 28-നും 2025-ൽ ജൂൺ 1-നും 2024-ൽ ഓഗസ്റ്റ് 18-നുമായിരുന്നു പരീക്ഷ.
സർക്കാർ ലോ കോളേജുകൾ
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ ലോ കോളേജുകൾ. പഞ്ചവത്സര എൽഎൽബിക്ക് ഈ നാല് കോളേജുകളിലായി 360 സീറ്റുകളുണ്ട്. കോളേജുകളും സീറ്റുകളും (English)
പരിശീലനം
2024, 2025, 2026 വർഷങ്ങളിലെ യഥാർത്ഥ ചോദ്യപേപ്പറുകൾ ഉത്തരങ്ങളോടെ സൗജന്യമായി പരിശീലിക്കാം. മുൻവർഷ ചോദ്യപേപ്പറുകൾ »
Mentors KLEE 2027 ഫൗണ്ടേഷൻ ബാച്ച് ഡിസംബർ മുതൽ – എളംകുളം, എറണാകുളത്ത് ഓഫ്‌ലൈനായും ഓൺലൈനായും. ഫോൺ / WhatsApp: 81290 48880. സൗജന്യ ഡെമോ ക്ലാസ് ബുക്ക് ചെയ്യുക »
പതിവ് ചോദ്യങ്ങൾ
KLEE പരീക്ഷയിൽ എത്ര ചോദ്യങ്ങളുണ്ട്?
120 ചോദ്യങ്ങൾ, 2 മണിക്കൂർ. ശരിയുത്തരത്തിന് 3 മാർക്ക്, തെറ്റിന് 1 മാർക്ക് കുറയും. ആകെ 360 മാർക്ക്.
KLEE മലയാളത്തിൽ എഴുതാമോ?
അടുത്ത അധ്യയന വർഷം മുതൽ എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും നടത്താൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. അന്തിമ വിവരങ്ങൾ KLEE 2027 പ്രോസ്പെക്ടസിൽ ഉണ്ടാകും.
KLEE യോഗ്യതാ മാർക്ക് എത്ര?
ജനറൽ, SEBC: 360-ൽ 36 മാർക്ക് (10%). SC/ST: 18 മാർക്ക് (5%).
